Kerala
കെഎസ്ആർടിസിയുടെ 500 ബസുകൾ കുട്ടപ്പനാക്കിയിട്ടുണ്ട്’; സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ

‘
തൃശൂര്‍: സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചാൽ നേരിടുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. 500 സ്പെയർ ബസുകൾ കെഎസ്ആർടിസിക്കുണ്ട്. ഡ്രൈവറെ വെച്ച് ഡീസൽ അടിച്ച് വണ്ടി ഓടിക്കും.വിദ്യാർഥികളുടെ കൺസഷൻ വർധിപ്പിക്കാനാവില്ലെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.ബസ് ഉടമകളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.വേണ്ടിവന്നാൽ ഓണക്കാലത്ത് സമരം നടത്തുമെന്ന് ബസുടമകൾ പറഞ്ഞിരുന്നു.അതേസമയം,കൊല്ലത്ത് മദ്യപിച്ച് വാഹനം ഓടിച്ച 17 ബസ് ഡ്രൈവർമാർ പിടിയിലായി. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസ്സുകളും അഞ്ച് സ്കൂൾ ബസുകളും പിടികൂടി.ഓപ്പറേഷൻ റൈഡറിന്റെ ഭാഗമായായിരുന്നു പരിശോധന.കെഎസ്ആർടിസി, സ്വകാര്യ, സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു സിറ്റി പൊലീസിൻ്റെ പരിശോധന.
