
കൊല്ലം: അഞ്ചൽ കരുകോണിൽ 15 കാരിയെ പീഡിപ്പിച്ച 51കാരനെ അറസ്റ്റ് ചെയ്തു. കരുകോൺ തോട്ടുങ്കര സ്വദേശിയായ നാസറിനെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം തുടർന്നതോടെ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ട്.
