
പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയായ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു . കേസില്‍ 16 കാരനടക്കം രണ്ടുപേർ അറസ്റ്റിലായി.
ഗുരുതര ഉപദ്രവമാണ് കുട്ടിക്ക് നേരിടേണ്ടി വന്നതെന്ന് അടൂർ ഡിവൈഎസ്പി പറഞ്ഞു. എറണാകുളത്ത് സ്ഥിര താമസമാക്കിയ സുധീഷും അതിജീവതയുടെ അയല്‍വാസിയുമായ 16കാരനും ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
ഞായറാഴ്ച വൈകിട്ടാണ് പ്രതികള്‍ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. അടൂരില്‍ ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് സുധീഷ് എറണാകുളത്തു നിന്നും എത്തിയത്.കൂട്ടുകാരികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു അഞ്ചാം ക്ലാസുകാരിയായ പ്രതികള്‍ ബലമായി വലിച്ചിഴച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
കുട്ടി വീട്ടില്‍ വിവരം അറിയിക്കുകയും, തുടർന്ന് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും, ഗുരുതരമായാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും അടൂർ ഡിവൈഎസ്പി പറഞ്ഞു. പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത അടൂർ പൊലീസ് ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.
