Health Tips

കണ്ണിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

കണ്ണിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ. കണ്ണിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ മീനുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. മത്തി, അയല, സാൽമൺ മത്സ്യം എന്നിവ കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.   ഒമേഗ-3 ഫാറ്റി ആസിഡുകളും നട്‌സിൽ ധാരാളമുണ്ട്. ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോ​ഗ്യത്തിനും കാഴ്ചശക്തി കൂട്ടുന്നതിനും നട്സ് സഹായകമാണ്. ഫ്ളാക്സ് സീഡ്, ചിയ വിത്തുകൾ എന്നിവയിൽ ഒമേഗ -3 ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ഇ യുടെ സമ്പന്നമായ ഉറവിടവുമാണ്. ഇവ കണ്ണിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് പ്രായവുമായി ബന്ധപ്പെട്ട കണ്ണിനുണ്ടാകുന്ന തകരാറുകളെ ചെറുക്കാൻ സഹായിക്കുന്നു.  ഇലക്കറികളിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ കണ്ണിന് അനുയോജ്യമായ വിറ്റാമിൻ സിയും വിവിധ ഇലക്കറിയിലുണ്ട്.    വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. കണ്ണുകളെ സംരക്ഷിക്കുന്ന ചില പോഷകങ്ങൾ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button