Health Tips

ഹൃദയത്തെ സംരക്ഷിക്കാൻ കഴിക്കാം പോളിഫെനോളുകൾ അടങ്ങിയ 6 ഭക്ഷണങ്ങൾ

പോളിഫെനോളുകൾ എന്ന ആൻ്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. പോളിഫെനോളുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. പോളിഫെനോളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉപാപചയ രോഗങ്ങൾ, പലതരം ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും പുറമേ, പോളിഫെനോളുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗം, രക്തം കട്ടപിടിക്കൽ, ചിലതരം അർബുദം തുടങ്ങിയ പ്രധാന രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയും.  ആൻ്റിഓക്‌സിഡൻ്റുകളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിഫെനോൾ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഗുണകരമാണ്. റെസ്‌വെറാട്രോൾ, കുർക്കുമിൻ, എപിഗല്ലോകാടെച്ചിൻ ഗാലേറ്റ് (ഇജിസിജി) എന്നിവയുൾപ്പെടെയുള്ള പോളിഫെനോളുകൾ ഹൃദയാരോഗ്യത്തെ ഗുണപരമായി പ്രവർത്തിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട 6 പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ ഇതാ.. ഒന്ന് രക്തചംക്രമണവും ഹൃദയത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്ന എൽ-സിട്രൂലിൻ, ലൈക്കോപീൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.  രണ്ട് റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ആന്തോസയാനിൻ അടങ്ങിയ സരസഫലങ്ങൾ  തലച്ചോറിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഹൃദ്രോഗം തടയാനും സഹായിക്കുന്നു.  മൂന്ന്  ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മിതമായ ചോക്ലേറ്റ് ഉപഭോഗം പ്രമേഹം, ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.  നാല് ഗ്രീൻ ടീയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സസ്യ രാസവസ്തുക്കളാണ് ഫ്ലേവനോയിഡുകൾ. ഗ്രീൻ ടീയിൽ ഫ്ലാവനോളുകളും കാറ്റെച്ചിനുകളും അടങ്ങിയിട്ടുണ്ട്. അവ ഹൃദയാരോ​ഗ്യത്തിന് സഹായിക്കുന്നു. അഞ്ച് സന്ധികളുടെയും തലച്ചോറിൻ്റെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഉയർന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള മഞ്ഞൾ ഹൃദയത്തെ സംരക്ഷിക്കുന്നു.  ആറ് മുന്തിരിയിൽ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും പാർക്കിൻസൺസ്, അൽഷിമേഴ്സ് എന്നിവയുൾപ്പെടെയുള്ള വൈജ്ഞാനിക രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ചില തരത്തിലുള്ള ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button