Job Vaccancy

9970 ഒഴിവുകൾ, റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, മെയ് 11 വരെ അപേക്ഷിക്കാം

ദില്ലി: റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 9970 ഒഴിവുകൾ. വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ (ആർആർബി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മെയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപന നമ്പർ : 01/2025.  യോ​ഗ്യത : പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രിഷ്യൻ / ഇൻസ്ട്രുമെൻ്റ് മെക്കാനിക് / മിൽറൈറ്റ് / മെയിന്റനൻസ് മെക്കാനിക് / മെക്കാനിക് (റേഡിയോ ആൻഡ് ടിവി) / ഇലക്ട്രോണിക് മെക്കാനിക് / മെക്കാനിക് (മോട്ടർ വെഹിക്കിൾ) / വയർമാൻ / ട്രാക്ടർ മെക്കാനിക് / ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ / മെക്കാനിക് (ഡീസൽ) / ഹീറ്റ് എൻജിൻ / ടർണർ / മെഷിനിസ്‌റ്റ് / റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് ട്രേഡുകളിലൊന്നിൽ എസ്‌സിവിടി/എൻസിവിടി അംഗീകൃത ഐടിഐ / അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ. അല്ലെങ്കിൽ പത്താം ക്ലാസും മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമയും. ഡിപ്ലോമയ്ക്കു പകരമായി മേൽപറഞ്ഞ എൻജിനീയറിങ് വിഭാഗങ്ങളിൽ ബിരുദം ഉള്ളവരെയും പരിഗണിക്കും. പ്രായം ഈ വർഷം ജൂലൈയിൽ 30 കവിയരുത്. 19,900 രൂപയാണ് ശമ്പളം. 500 രൂപയാണ് ഫീസ്. ഒന്നാം ഘട്ട സിബിടിക്ക് ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്ക് ചാർജുകൾ ബാധകമായിരിക്കും). പട്ടികവിഭാ​ഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാ​ഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതിയാകും. ഒന്നാം ഘട്ട സിബിടിക്ക് ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും (ബാങ്ക് ചാർജുകൾ ബാധകമായിരിക്കും). ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.  രണ്ടു ഘട്ടമായുള്ള കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി), കമ്പ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സിബിഎടി), ഡോക്യുമെന്റ് വേരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.rrbthiruvananthapuram.gov.in സന്ദർശിക്കുക.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button