Kerala

മുണ്ടക്കൈ, ചൂരൽമല പുനരധിവാസം: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് 6 കോടി രൂപയുടെ സമാശ്വാസ ധനസഹായം

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആറ് കോടിയോളം രൂപയുടെ സമാശ്വാസ ധനസഹായം മാനേജ്‌മെന്‍റ് നൽകും. തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ മാനേജ്മെന്റുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.  2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പി.എഫ്. കുടിശ്ശികയായ 2,73,43,304/- രൂപയും ആയതിന് പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ നിർദ്ദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികൾക്ക് 2023-24, 2024-25 വർഷങ്ങളിലെ ബോണസായി മൊത്തം 4,43,995/ രൂപയും 2022, 2023, 2024 വർഷങ്ങളിലെ ആന്വൽ ലീവ് സറണ്ടർ ആനുകൂല്യമായി 14,20,591/-രൂപയും 2019,2023 വർഷങ്ങളിലെ സാലറി അരിയർ ആയ 4,46,382/- രൂപയും പ്രൊവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7,21,240/- രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും 4 മാസത്തെ വേതന കുടിശ്ശികയായ 17,93,087/- രൂപയും തൊഴിലാളികൾക്ക് 6 വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യമായി പ്രതിവർഷം 350/- രൂപ എന്ന നിരക്കിൽ 6 വർഷകാലം നൽകാനുള്ള 3,25,500/- രൂപയും ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുകയായ 2,35,09,300/- രുപയും Unclaimed dues ആയ 33,67,409/- രൂപയും വിവിധ ഹെഡുകളിലായി തൊഴിലാളികൾക്ക് മാനേജുമെന്റ് നൽകും. പുൽപ്പാറ ഡിവിഷനിലെ 33 സ്ഥിരം തൊഴിലാളികൾക്ക് നിയമാനുസൃത ഗ്രാറ്റുവിറ്റി നൽകാനും ഒരു വർഷത്തെ സർവ്വീസിന് 15 ദിവസത്തെ വേതനം എന്ന നിരക്കിൽ റിട്രെഞ്ച്മെന്റ് കോമ്പൻസേഷൻ നൽകുന്നതിനും തീരുമാനിച്ചു. പുൽപ്പാറ ഡിവിഷനിലെ 14 താൽക്കാലിക ജിവനക്കാർക്ക് പിരിച്ചുവിടൽ ആനുകൂല്യം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും. എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുമ്പോൾ സർക്കാർ നൽകുന്ന പ്രതിഫലത്തുകയിൽ നിന്ന് തൊഴിലാളികളുടെ മേൽ പറഞ്ഞതായ ആനുകൂല്യങ്ങൾ മാനേജുമെന്റ് നൽകുന്നതാണ്. തൊഴിൽ വകുപ്പ് അഡീഷണൽ ലേബർ കമ്മീഷണർ(ഐ.ആർ) സുനിൽ.കെ.എം – ൻ്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ ലേബർ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ വിപിൻലാൽ.കെ.വി, ജില്ലാ ലേബർ ഓഫീസർ ജയേഷ്.ജി, പ്ലാന്റേഷൻ ഇൻസ്പെക്ടർ പ്രിയ.ആർ, മാനേജ്മെൻ്റ് പ്രതിനിധികളായ എൽസ്റ്റൺ എസ്റ്റേറ്റ് സെക്ഷൻ ഓഫീസർ സതീഷ്‌കുമാർ.ജി,രാജേഷ്.കെ.എസ് വിവിധ ട്രേഡ് യുണിയൻ പ്രതിനിധികളായ ഗഗാറിൻ.പി.,പി.പി. ആലി,എൻ. ദേവസി, വേണുഗോപാലൻ,യു. കരുണൻ,ബി. സുരേഷ് ബാബു,സി.എച്ച്.മമ്മി, കെ.ടി. ബാലകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button