Kerala
കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ തോണി മറിഞ്ഞു മത്സ്യബന്ധന തൊഴിലാളി മരിച്ചു: അപകടം ഇന്ന് രാവിലെ

തിക്കോടി : മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു യുവാവ് മരിച്ചു. തിക്കോടി പലകുളങ്ങര കുനിയിൽ പുതിയ വളപ്പിൽ ഷൈജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെ തിക്കോടി കോടിക്കൽ ബീച്ചിൽ നിന്ന് പോയ തോണി കാറ്റിൽ പെട്ട് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ബന്ധു പുതിയ വളപ്പിൽ രവി (59), പീടിക വളപ്പിൽ ദേവദാസ് (59) എന്നിവർ രക്ഷപ്പെട്ടു. ഷൈജുവിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
