EntertaimentNationalSpot light

‘ലിങ്ക് ചോദിക്കുന്നത് നീർത്തൂ, മനുഷ്യരാകൂ’; ന​ഗ്ന വീഡിയോ പ്രചരിച്ചതിൽ പ്രതികരണവുമായി നടി

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു യുവ സീരിയൽ നടിയുടെ ന​ഗ്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒഡിഷന്റെ പേരിൽ സ്വകാര്യരം​ഗങ്ങൾ അഭിനയിക്കാൻ ആവശ്യപ്പെടുകയും ഇത് ചെയ്ത നടിയുടെ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് തട്ടിപ്പ് മനസിലായതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി.  ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് നടി അഭ്യർത്ഥിക്കുന്നുണ്ട്. താനുമൊരു പെൺകുട്ടിയാണെന്നും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സംഭവമാണെന്നും ഇവർ കുറിക്കുന്നു.  ‘ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങൾ തമാശ ആയിരിക്കാം. പക്ഷേ എനിക്കും എന്നോട് അടുപ്പമുള്ളവർക്കും ഏറെ ബു​ദ്ധിമുട്ടുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് ബുദ്ധിമുട്ട സമയവും കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമേറിയ സംഭവവുമാണ്. ഞാനുമൊരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. ഒപ്പമുള്ളവർക്കും അതുണ്ട്. നിങ്ങളതിനെ കൂടുതൾ വഷളാക്കുകയാണ്. എല്ലാം ഇങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുകയാണ്. ഇനി അത്രയും നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയോ പെങ്ങളുടെയോ കാമുകിയുടെയോ വീഡിയോകൾ പോയി കാണൂ. അവരും പെണ്ണാണ്. എന്റേത് പോലെ അവർക്കും ശരീരമുണ്ട്. അവരുടെ വീഡിയോകൾ പോയി കണ്ട് ആസ്വദിക്കൂ’, എന്നാണ് ഒരു സ്റ്റോറിയിൽ നടി കുറിച്ചത്.  ‘കുരയ്ക്കാത്ത പട്ടിയെ ഒന്ന്‌ ഞോണ്ടി നോക്ക്’; ട്രെന്റിങ്ങിൽ താരമായി ബസൂക്ക ട്രെയിലർ മറ്റൊരു സ്റ്റോറി ഇങ്ങനെ, ‘ഇത് നിങ്ങളുടെ വിനോദമല്ല, ഒരു മനുഷ്യജീവനാണ്. എന്നെ കുറ്റപ്പെടുത്തി കൊണ്ടുള്ള നിരവധി പോസ്റ്റുകളും കമന്റുകളും കണ്ടു. ഇത്തരം വീഡിയോകൾ പ്രചരിപ്പിച്ചവരും കാണുന്നവരും ചോദ്യം ചെയ്യപ്പെടുന്നില്ല. പിന്നെ എന്തുകൊണ്ടാണ് സ്ത്രീകളെ മാത്രം കുറ്റപ്പെടുത്തുന്നത് ചെയ്യുന്നത്? അളുകൾ പ്രതികരിക്കുന്ന രീതി അരോചകമാണ്.  നിങ്ങളുടെ അമ്മക്കും മുത്തശ്ശിക്കും പെങ്ങൾക്കും ഭാര്യക്കുമുള്ളത് പോലെയുള്ള ശരീര ഭാ​ഗങ്ങളാണ് എല്ലാ സ്ത്രീകൾക്കും. ഇതൊരു വീഡിയോ മാത്രമല്ല, ഒരാളുടെ ജീവനും മാനസികാരോ​ഗ്യവുമാണ്. ഇത്തരം ഡീപ് ഫെയ്ക്കുകൾ ജീവിതങ്ങളെ നശിപ്പിക്കുകയാണ്. വീഡിയോ പ്രചരിപ്പിക്കുന്നത് നിർത്തൂ. ലിങ്ക് ചോദിക്കുന്നത് നിർത്തൂ. മനുഷ്യരാകൂ’. കുറിപ്പുകൾക്കൊപ്പം എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള വീഡിയോയും നടി പങ്കുവച്ചിട്ടുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button