CrimeKerala

ആലുവയിലേക്കുള്ള യാത്രക്കിടെ ഉറക്കമുണർന്ന അമ്മ ഞെട്ടി, മകളെ കാണാനില്ല; പാലക്കാട് വെച്ച് തട്ടിയെടുത്തയാൾ പിടിയിൽ

പാലക്കാട്: പാലക്കാട് റെിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ഒരു വയസ്സുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗൽ സ്വദേശി വെട്രിവേൽ ആണ് പിടിയിലായത്. ഒഡീഷ സ്വദേശികളായ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ഇയാൾ ട്രെയിനിൽ നിന്നും തട്ടിക്കൊണ്ട് പോയത്.  നാട്ടുകാരും ഓട്ടോതൊഴിലാളികളും ചേർന്നാണ് കുഞ്ഞിനെ രക്ഷപ്പെട്ടത്തിയത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയിൽ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്പതികൾ കുഞ്ഞുമായി വന്നിരുന്നത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് മാതാപിതാക്കൾ  അറിഞ്ഞത്. ഉടൻ തന്നെ ഇവർ റെയിൽവേ  പൊലീസിനെ വിവരം അറിയിച്ചു. കുഞ്ഞിൻറെ ഫോട്ടോയും അയച്ചു കൊടുത്തു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുമ്പോഴാണ് സംശയകരമായ സാഹതര്യത്തിൽ  കുഞ്ഞുമായി ഒരാളെ നാട്ടുകാർ  കാണുന്നത്.  കുട്ടി നിർത്താതെ കരയാൻ തുടങ്ങിയതോടെ ഓട്ടോറിക്ഷ തൊഴിലാളികൾ ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. ഇതോടെ കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി അവിടെ നിന്ന് കടന്നു കളയാൻ ശ്രമിച്ചു. ഇതോടെ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ചോദ്യം ചെയ്യലിലാണ് ദിണ്ടിഗൽ സ്വദേശി വെട്രിവേൽ ട്രെയിനിൽ വെച്ച് കുട്ടിയെ തട്ടിയെടുത്തതായി സമ്മതിച്ചത്. വെട്രിവേലും ദമ്പതിമാർ സഞ്ചരിച്ചിരുന്ന ട്രെയിനിൽ യാത്ര ചെയതിരുന്നു. ഉറങ്ങികിടന്ന കുഞ്ഞിനെ അച്ഛനമ്മമാരുടെ കണ്ണ് വെട്ടിച്ച് കൈക്കലാക്കിയ ശേഷം ഇയാൾ പാലക്കാട് സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button