
എറണാകുളം: എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ തൊഴിലാളിയെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അക്രമിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പോക്കറ്റില്‍ നിന്ന് ഉപയോഗിച്ച സിറിഞ്ചും കണ്ടെടുത്തു. പിജി മനുവിന്‍റെ മരണം; പ്രചരിച്ച വീഡിയോയെക്കുറിച്ച് പൊലീസ് അന്വേഷണം, മൃതദേഹം സംസ്കരിച്ചു
