ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കും

ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കും. ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ബിപി നിയന്ത്രിക്കും ഉയർന്ന രക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗമാണ്. ഹൃദയത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സംരക്ഷിക്കുന്നതിന് രക്തസമ്മർദ്ദം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. കുറഞ്ഞ സോഡിയം അടങ്ങിയ ഭക്ഷണക്രമം രക്താതിമർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ പഴമാണ് വാഴപ്പഴം. ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന ഒരു ധാതുവായ പൊട്ടാസ്യം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി-റെനൽ ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. പാലക്ക് ചീരയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം മാത്രമല്ല, ഇരുമ്പ്, ഫോളിക് ആസിഡ്, കാൽസ്യം തുടങ്ങിയ മറ്റ് നിരവധി അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയ അവാക്കാഡോകൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. തക്കാളിയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, മറ്റ് നിരവധി അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
