Entertaiment

വീണ്ടും ഹൊറര്‍ കോമഡിയുമായി അര്‍ജുന്‍ അശോകന്‍, ഒപ്പം ഗോകുല്‍ സുരേഷ്; ‘സുമതി വളവ്’ ടീസര്‍

ാളികപ്പുറം എന്ന അരങ്ങേറ്റ സിനിമയുടെ വിജയത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു നാടിനെ ഭയത്തിൻ്റേയും ഉദ്വേഗഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതിയുടെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു. നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്. മരിച്ചുപോയ സുമതിയാണ് ഇതിൻ്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. ത്രില്ലറിനോടൊപ്പം ഫാൻ്റസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തിൻ്റെ അവതരണം. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു ശശി ശങ്കർ, അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ. വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വൻ മുതൽമുടക്കിൽ ചിത്രീകരിച്ച ചിത്രമാണിത്. വാട്ടർമാൻ ഫിലിംസ് ആൻ്റ് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നാൽപ്പതിൽപരം ജനപ്രിയരായ അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്. സൈജു കുറുപ്പ്, ബാലു വർഗീസ്, ഗോകുൽ സുരേഷ്, ശ്രാവൺ മുകേഷ്, മനോജ് കെ യു, സിദ്ധാര്‍ഥ് ഭരതൻ, സാദിഖ്, ശ്രീജിത്ത് രവി, ബോബി കുര്യൻ (പണി ഫെയിം), അഭിലാഷ് പിള്ള, കോട്ടയം രമേശ്, വിജയകുമാർ, ചെമ്പിൽ അശോകൻ, സുമേഷ് ചന്ദ്രൻ, ശ്രീ പഥ്യാൻ, റാഫി, ശിവ അജയൻ, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജാ റോസ്, ദേവനന്ദ, ജസ്നിയ ജയ ദിഷ്, സ്മിനു സിജോ, അശ്വതി അഭിലാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ദിൻനാഥ് പുത്തഞ്ചേരി, അഭിലാഷ് പിള്ള എന്നിവരുടേതാണ് ഗാനങ്ങൾ. സംഗീതം, ഛായാഗ്രഹണം ശങ്കർ പി വി, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം അജയൻ മങ്ങാട്, മേക്കപ്പ് ജിത്തു പയ്യന്നൂർ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ,  ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബിനു ജി നായർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നികേഷ് നാരായണൻ, ഷാജി കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ. കൊല്ലങ്കോട്, നെന്മാറ, ചിറ്റൂർ, പൊള്ളാച്ചി ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻസ് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രം മെയ് മധ്യത്തിൽ പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button