Crime

പകൽ ജോലി മാലിന്യ ശേഖരണം, ഇരുട്ടായാൽ ടിൻ മേൽക്കൂര തകർത്ത് അകത്ത് കയറുന്ന 2 സ്ത്രീകൾ; മോഷണക്കേസിൽ അറസ്റ്റ്

കൊൽക്കത്ത: മാലിന്യം ശേഖരിക്കുന്നതിന്‍റെ മറവിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ അറസ്റ്റിൽ, പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം. റിങ്കി ദേവി, ഉഷാ ദേവി എന്നിങ്ങനെ രണ്ട് സത്രീകളാണ് പിടിയിലായത്. പ്രതികൾ ഇരുവരും സിലിഗുരി മുൻസിപ്പൽ കോർപ്പറേഷനിലെ വാർഡ് നമ്പർ ഒന്നിന് കീഴിലുള്ള കുലിപ്പാറയിലെ രാജേന്ദ്ര നഗറിലെ താമസക്കാരാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന നഗർ പ്രദേശത്ത് നിരവധി മോഷണ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഏപ്രിൽ 13 ന് ഒരു ഇലക്ട്രോണിക്സ് കടയിലും നടന്നു. രാത്രിയിൽ ടിൻ മേൽക്കൂര തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചു. കടയുടമ ഓം പ്രകാശ് ഗുപ്ത നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളും ചോദ്യം ചെയ്യലും രണ്ട് സ്ത്രീകളുടെ അറസ്റ്റിലേക്ക് നയിക്കുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങളിൽ പകുതി വീണ്ടെടുക്കുകയും ചെയ്തു. സിലിഗുരിയിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇവർ മാലിന്യം ശേഖരണം മോഷണം നടത്താനുള്ള മറയായി ഉപയോഗിച്ചു. അറസ്റ്റിലായ രണ്ട് സ്ത്രീകളെയും തിങ്കളാഴ്ച സിലിഗുരി കോടതിയിൽ ഹാജരാക്കി. ബാക്കിയുള്ള മോഷ്ടിക്കപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും മറ്റ് സംഘാംഗങ്ങളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button