NationalSpot light

ഓടുന്ന എസി ബസിന്റെ പിൻസീറ്റിൽ ദമ്പതികളുടെ അതിരുവിട്ട സ്നേഹപ്രകടനം, എല്ലാം കാമറയിൽ പകർത്തി, ഇരുവരും പിടിയിൽ

മുംബൈ: നവി മുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് (എൻഎംഎംടി) സർവീസ് നടത്തുന്ന എയർ കണ്ടീഷൻഡ് (എസി) ബസിനുള്ളിൽ ലൈം​ഗിക ബന്ധത്തിലേർപ്പെട്ട യുവാവും യുവതിയും  അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇരുപതുകൾ പ്രായമുള്ള യുവാവും യുവതിയുമാണ് പിടിയിലായത്. സംഭവത്തിൽ കണ്ടക്ടർക്കെതിരെയും നടപടിയുണ്ടായിരുന്നു. പിന്നിലെ സീറ്റിലാണ് സംഭവം. സമീപത്തുള്ള വാഹനത്തിൽ നിന്ന് മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. കണ്ടക്ടറെ താക്കീത് ചെയ്യുകയും തന്റെ കൺമുന്നിൽ എങ്ങനെയാണ് ഇത്തരമൊരു അശ്ലീല പ്രവൃത്തി നടന്നതെന്ന് രേഖാമൂലം വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ബസിൽ യാത്രക്കാർ വളരെ കുറവായിരുന്നുവെന്നും താൻ മുന്നിലായിരുന്നുലെന്നും പിന്നിൽ നടന്ന സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച പൻവേലിൽ നിന്ന് കല്യാണിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ബസ് കാലിയായിരുന്നു. കനത്ത ഗതാഗതക്കുരുക്ക് കാരണം ബസ് വേഗത കുറച്ചു. ഈ സമയമാണ് ഇവർ ബന്ധത്തിൽ ഏർപ്പെട്ടത്.  മറ്റൊരു വാഹനത്തിലെ ഒരാൾ സംഭവം കാണുകയും വീഡിയോ പകർത്തുകയും ചെയ്തു.   സംഭവത്തിൽ ഇടപെടുകയോ തടയുകയോ ചെയ്യാത്തതിന് ബസ് കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിച്ചതായി എൻഎംഎംടിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. യുവാക്കൾ പൊതുസ്ഥലത്ത് അവരുടെ പെരുമാറ്റത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണമെന്ന് പൊതുസ്ഥലങ്ങളിലെ ഇത്തരം അശ്ലീല പ്രവൃത്തികൾ നിയമവിരുദ്ധവും അസ്വീകാര്യവുമാണെന്നും അധികൃതർ അറിയിച്ചു. സാഗർ വിഹാറിലും പാം ബീച്ച് റോഡിലും യുവ ദമ്പതികൾ, സ്കൂൾ വിദ്യാർത്ഥികൾ പോലും, കൈകോർത്ത് പിടിക്കുകയും ചുംബിക്കുകയോ ചെയ്യുന്നത് പലപ്പോഴും കാണാറുണ്ട്. രക്ഷിതാക്കളും അധ്യാപകരും പൊതുസ്ഥലത്ത് എങ്ങനെ പെരുമാറണമെന്ന് ഇവരെ ബോധ്യപ്പെടുത്തണമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button