ഒരൊറ്റ ജയം, ഒരൊറ്റ കുതിപ്പ്; പോയന്റ് പട്ടികയില്‍ ആര്‍സിബിയെയും പഞ്ചാബിനെയും പിന്നിലാക്കി മുംബൈ മൂന്നാമത്

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയതോടെ പോയന്റ് പട്ടികയില്‍ കുതിച്ച് മുംബൈ ഇന്ത്യൻസ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തി 144 റണ്‍സ് വിജയലക്ഷ്യം 15.4 ഓവറില്‍ മറികടന്നതോടെ നെറ്റ് റണ്‍റേറ്റ്(+0.673) ഗണ്യമായി മെച്ചപ്പെടുത്തിയ മുംബൈ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് ടീമുകളെ മറികടന്ന് ആറാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഒമ്പത് കളികളില്‍ അഞ്ച് ജയവും നാലു തോല്‍വിയുമായാണ് മുംബൈ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എട്ട് കളികളില്‍ 12 പോയന്റ് വീതമുള്ള ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റൽസുമാണ് പോയന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മുംബൈയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച ആര്‍സിബി, പഞ്ചാബ് കിംഗ്സ് 10 പോയന്റ് വീതമുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റ് ആണ് മുംബൈയെ മൂന്നാം സ്ഥാനത്തെത്തിച്ചത്. ഇന്ന് ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന് റോയല്‍സിനെ നേരിടുന്ന ആർിബിക്ക് ജയിച്ചാല്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും. വലിയ മാര്‍ജിനിലുള്ള ജയമാണെങ്കില് 10 പോയന്റുള്ള ആര്‍സിബിക്ക് ഒന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്. അതേസമയം, ഹൈദരാബാദിനെതിരെ മുംബൈ നേടിയ വമ്പന്‍ ജയം ലക്നൗവിന് തിരിച്ചടിയായി. മുംബൈയെ പോലെ ഒമ്പത് കളികളില്‍ 10 പോയന്റുള്ള ലക്നൗ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു. എട്ട് കളികളില്‍ ആറ് പോയന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് ഏഴാം സ്ഥാനത്ത്. രാജസ്ഥാന് റോയല്‍സ് എട്ടു കളികളില്‍ നാലു പോയന്റുമായി എട്ടാം സ്ഥാനത്തുള്ളപ്പോള്‍ ഇന്നലെ മുംബൈയോട് വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് ഒമ്പതാം സ്ഥാനത്തുണ്ട്. നെറ്റ് റണ്‍റേറ്റില്‍-1.392) ഏറെ പിന്നിലായ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് അവസാന സ്ഥാനത്ത്. പാകിസ്ഥാൻ സൂപ്പര്‍ ലീഗില്‍ വിക്കറ്റ് ആഘോഷത്തിനിടെ വിക്കറ്റ് കീപ്പറുടെ മുഖത്തടിച്ച് പാക് താരം ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഹെന്റിച്ച് ക്ലാസന്റെ ഒറ്റയാള്‍ പോരാട്ട മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ ആതിഥേയര്‍ക്ക് കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെയും(46 പന്തില്‍ 70) സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും(19 പന്തില്‍ 40) മികവില്‍ മുംബൈ 15.4 ഓവറില്‍ ലക്ഷ്യത്തിലെത്തി.
