BusinessCrimeKeralaSpot light
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കൂ, ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിക്കാനുള്ള ശ്രമം നടക്കുന്നതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ്. പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ചതായി വിവരം ലഭിച്ചതായി ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകി. ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണ്. അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പൊലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.
