CrimeSpot lightWorld

ഇഷ്ടം’ തോന്നി, ഇൻസ്റ്റയിൽ ചാറ്റിംഗ്, അധ്യാപിക വിദ്യാർഥിക്ക് 2 നഗ്നചിത്രങ്ങൾ അയച്ചു: ആജീവനാന്ത വിലക്ക്

ന്യൂയോർക്ക്: വിദ്യാർഥിക്ക് നഗ്നചിത്രങ്ങൾ അയച്ച അധ്യാപികയ്ക്ക് ആജീവനാന്ത വിലക്കർപ്പെടുത്തി. നാടക അധ്യാപികയായ മെഗൻ ലാനിങ്ങിനെയാണ് അധ്യാപനത്തിൽ നിന്ന് ആജീവനാന്തം വിലക്കി ന്യൂയോർക്ക് വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. കെന്‍റിലെ റോച്ചെസ്റ്ററിലുള്ള റിപ്പിൾവേൽ സ്കൂളിലെ സംഗീത, പെർഫോമിങ് ആർട്സ് അധ്യാപികയായിരുന്നു 36 വയസ്സുകാരിയായ ലാനിങ്. ഇവർ വിദ്യാർഥിക്ക് മൊബൈൽ ഫോണിൽ രണ്ട് അശ്ലീല ചിത്രങ്ങൾ അയച്ചതിനെ തുടർന്നാണ് നടപടി. അർധനഗ്നയായ ഒരു ചിത്രവും, ലൈംഗിക ചേഷ്ടയോടെയുള്ള ഒരു ചിത്രവിമാണ് ലാനിങ്ങ വിദ്യാർത്ഥിക്ക് അയച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് സംഭവം പുറത്തറിയുന്നത്.  ലാനിങ് സ്വയം ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്തുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തനിക്ക് ക്ലാസിലെ ഒരു കുട്ടിയോട് തോന്നാൻ പാടില്ലാത്ത തരത്തിൽ ഇഷ്ടം തോന്നിയെന്നും ആ കുട്ടിക്ക് രണ്ട് നഗ്ന ചിത്രങ്ങൾ അയച്ച് നൽകിയെന്നും അധ്യാപിക അധികാരികളോട് സമ്മതിച്ചു. ഇൻസ്റ്റഗ്രാമിലൂടെയും ഫോണിലൂടെയും തങ്ങൾ മണിക്കൂറുകളോളം ചാറ്റ് ചെയ്തിരുന്നു. ഇതിനിടെയിലാണ് തനിക്ക് വിദ്യാർത്ഥിയോട് അനുചിതമായ ഒരിഷ്ടം തോന്നിയതും ചിത്രങ്ങൾ അയച്ചതും. താൻ ചെയ്ത പ്രവൃത്തിയിൽ കുറ്റബോധമുണ്ട്. ഇത് മാധ്യമങ്ങളിൽ വരുമോയെന്ന ഭയമുണ്ടെന്നും ഇനി ഒരിക്കലും ഇങ്ങനെയൊരു കാര്യം ചെയ്യില്ലെന്നും ലാനിങ് പാനലിനോട് വിചാരണ വേളയിൽ വെളിപ്പെടുത്തിയിരുന്നു. ലാനിങ്ങിന്റെ പെരുമാറ്റം ഗുരുതരസ്വഭാവത്തിലുള്ളതും തൊഴിലിന്റെ നിലവാരത്തിൽ മോശമാക്കിയെന്നും സംഭവത്തിൽ അന്വേഷണം നടത്തിയ പാനൽ ചെയർമാൻ അലൻ വെൽസ് പറഞ്ഞു. പിന്നാലെയാണ് അധ്യാപികക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. ലാനിങ്ങിന് ഭാവിയിൽ അധ്യാപക യോഗ്യത പുനഃസ്ഥാപിക്കാൻ അർഹതയില്ലെന്നും വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണിന് വേണ്ടി സിവിൽ സർവന്റ് മാർക്ക് കാവെ അറിയിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button