ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഏഴ് പഴങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരിയായി ചികിത്സിച്ചില്ലെങ്കില്‍, അത് മസ്തിഷ്കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയ പല ഘടകങ്ങളും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. അപകടകരമായ അളവില്‍ രക്തസമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ വൈദ്യസഹായവും മരുന്നും അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
1. ആപ്പിള്‍ നാരുകളാല്‍ സമ്പന്നമായ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. പിയര്‍ പഴം ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ പിയര്‍ പഴം കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിത്താനും സഹായിക്കും.
3. വാഴപ്പഴം പൊട്ടാസ്യത്തിന്റെ വലിയ കലവറയാണ് വാഴപ്പഴം. അതിനാല്‍ ഇവ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
4. സ്ട്രോബെറി ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
5. തണ്ണിമത്തന് ഫൈബറുകളും, വിറ്റാമിന്‍ സിയും, പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തന് നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
6. മാതളം വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഇവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
7. സിട്രസ് പഴങ്ങൾ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നതും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. ഇവ പ്രതിരോധശേഷിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
