Spot lightWorld

ലോകത്തിൽ ഏറ്റവും ഉ​യ​ര​ത്തി​ലുള്ള ജിം​, 247 മീ​റ്റ​ർ മുകളിൽ ഗിന്നസ് റെക്കോർഡുമായി ടോർച്ച് ക്ലബ്

ദോഹ: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​ര​ത്തി​ലുള്ള ജിം​നേ​ഷ്യം എ​ന്ന ഗിന്നസ് റെ​ക്കോർ​ഡ് സ്വ​ന്ത​മാ​ക്കി ഖത്തറിലെ പ്രസിദ്ധമായ ആസ്പയർ ടോ​ർ​ച്ച് ട​വ​ർ. ടോ​ർ​ച്ച് ദോ​ഹ എന്നറിയപ്പെടുന്ന ട​വ​റി​ലെ 50, 51 നി​ല​ക​ളി​ലാ​യാ​ണ് ടോ​ർ​ച്ച് ക്ല​ബ് ജിം​നേ​ഷ്യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. 300 മീറ്റർ (980 അടി) ഉയരമുള്ള ടോർച്ച് ടവര്‍ ഖത്തറിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. കെ​ട്ടി​ട​ത്തി​ൽ 247 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ജിം​നേ​ഷ്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു കെ​ട്ടി​ട​ത്തി​ൽ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജിം​നേ​ഷ്യം എ​ന്ന റെ​ക്കോ​ർഡാ​ണ് ഇതോടെ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​സ്പ​യ​ർ സോ​ൺ ഫൗണ്ടേഷന്റെ ആ​ക്ടി​ങ് സിഇഒ അ​ബ്ദു​ല്ല നാ​സ​ർ അ​ൽ നഈമിക്കും ​ടോ​ർ​ച്ച് ഹോ​സ്പി​റ്റാ​ലി​റ്റി ഏ​രി​യ ജ​ന​റ​ൽ മാ​നേ​ജ​ർ വാ​ഇ​ൽ അ​ൽ ഷെ​രി​ഫിനും ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക വിധികർത്താവായ കി​ൻ​സി അ​ൽ ദി​ഫ്രാ​വി ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റ് കൈമാറി. ഗി​ന്ന​സി​ലെ ഏ​റ്റ​വും പു​തി​യ റെ​ക്കോ​ർഡ് വി​ഭാ​ഗ​മാ​യാ​ണ് ടോ​ർ​ച്ച് ട​വ​റി​ന്റെ നേ​ട്ട​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് കി​ൻ​സി അ​ൽ ദി​ഫ്രാ​വി പ​റ​ഞ്ഞു. ഒരു റെ​ക്കോ​ർഡ് നേട്ടത്തിനുള്ള എല്ലാ മാനദണ്ഡങ്ങളും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ച്ചും വി​ല​യി​രു​ത്തി​യു​മാ​ണ് ടോ​ർ​ച്ച് ക്ല​ബ് ജിം​നേ​ഷ്യം ഗിന്നസ് റെ​ക്കോ​ർഡ് പു​സ്ത​ക​ത്തി​ൽ ഉ​ൽ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ടോർച്ച് ടവറിന്റെ പുറമെയുള്ള 360 ഡിഗ്രിയിലുള്ള സ്‌ക്രീൻ ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‌ക്രീൻ എന്ന ഗിന്നസ് റെക്കോർഡ് നേരെത്തെ സ്വന്തമാക്കിയിരുന്നു. ഒളിമ്പിക് ടോർച്ചിന്റെ മാതൃകയിലുള്ള ടോർച്ച് ദോഹ, 2006 ൽ ദോഹയിൽ നടന്ന 15-ാമത് ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ചാണ് നിര്‍മ്മിച്ചത്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button