Kerala
സെന്റീമീറ്റർ വ്യത്യാസത്തിൽ ജീവൻ മുറുകെപ്പിടിച്ച് യുവാക്കൾ; താനൂരിൽ ഓടുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണു

മലപ്പുറം: താനൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണ് അപകടമുണ്ടായി. ചീരാൻകടപ്പുറം പമ്പ് ഹൗസിന്റെ സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ യുവാവ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. . ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. റോട്ടിലൂടെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന 2 യുവാക്കളുടെ ശരീരത്തിന് മുകളിലേക്കാണ് മരം പൊട്ടി വീണത്. എന്നാൽ അത്ഭുതകരമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
