എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ

ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. തെറ്റായ ഭക്ഷണശീലം എല്ലുകളെ ദുര്‍ബലമാക്കാം. അതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി നിങ്ങൾ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണപാനീയങ്ങളെ പരിചയപ്പെടാം. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണപാനീയങ്ങളെ പരിചയപ്പെടാം. കാര്‍ബോണേറ്റഡ് പാനീയങ്ങളില്‍ പഞ്ചസാരയും ഫോസ്ഫോറിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുകയോ കാൽസ്യം നഷ്ടപ്പെടുത്തുകയോ ചെയ്യും. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ എല്ലുകളുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. അമിതമായ കഫൈന്‍ ഉപഭോഗം അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും. ചോക്ലേറ്റ്, മിഠായി, കേക്ക് തുടങ്ങി പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ അധികം കഴിക്കുന്നതും അസ്ഥികൾക്ക് ഹാനികരമാണ്. സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഫ്രഞ്ച് ഫ്രൈസും മറ്റ് പൊട്ടറ്റോ ചിപ്സുമൊക്കെ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. റെഡ് മീറ്റിന്റെ അമിത ഉപയോഗവും എല്ലുകളുടെ ആരോഗ്യത്തിന് നന്നല്ല. അമിത മദ്യപാനവും എല്ലുകളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
