ബ്രെയിനിനെ സ്മാർട്ടാക്കാൻ കഴിക്കേണ്ട ആറ് മികച്ച ഭക്ഷണങ്ങൾ

ബ്രെയിനിനെ സ്മാർട്ടാക്കാൻ കഴിക്കേണ്ട അഞ്ച് മികച്ച ഭക്ഷണങ്ങൾ. ബ്രെയിനിനെ സ്മാർട്ടാക്കാൻ കഴിക്കേണ്ട അഞ്ച് മികച്ച ഭക്ഷണങ്ങൾ തലച്ചോറിന് ശരിയായി പ്രവർത്തിക്കാൻ ഒമേഗ-3 ആവശ്യമാണ്. സാൽമൺ, ട്യൂണ, മത്തി തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിൽ ഒമേഗ-3 ധാരാളം അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. റാസ്ബെറി, ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറികളിലും ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. കഫീൻ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഐസോത്തിയോസയനേറ്റുകൾ ബ്രൊക്കോളി ഉത്പാദിപ്പിക്കുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ നട്സുകൾ തലച്ചോറിനെ സംരക്ഷിക്കുന്നു.
