Kerala
വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീണ് സ്കൂട്ടര്‍ മറിഞ്ഞു, തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് – പൊള്ളാച്ചി റോഡിലെ കുഴിയിൽ വീണുണ്ടായ വാഹാനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോകുന്നതിനിടെ സ്കൂട്ടര്‍ കുഴിയിൽ വീണ് മറിഞ്ഞു.ഇതോടെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
കരുവപാറ സെൻ പോൾസ് സ്കൂളിന് സമീപത്താണ് അപകടമുണ്ടായത്. പഴനിയാർ പാളയം ലൈബ്രറി സ്ട്രീറ്റിൽ ഭാര്യ ജയന്തി മാർട്ടിൻ (37) സംഭവസ്ഥലത്ത് തന്നെ മരിച്ചു. അങ്കണ്‍വാടി ടീച്ചറാണ് മരിച്ച ജയന്തി മാര്ട്ടിൻ. പാലക്കാട്-പൊള്ളാച്ചി റോഡിൽ പലയിടത്തായി കുഴികളുണ്ട്. ഇക്കഴിഞ്ഞ മഴയിൽ കുഴികള്‍ വലുതായി. കുഴികള്‍ വലിയരീതിയിലുള്ള അപകടഭീഷണി ഉയര്‍ത്തുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാന പാത 52ലാണ് അപകടമുണ്ടായത്.
