KeralaPolitcs

പി.വി. അന്‍വര്‍ പേരും പതാകയും ദുരുപയോഗം ചെയ്യുന്നെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്; ജില്ലാ കലക്ടർക്ക്​ പരാതി നൽകി

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കളുടെയും പേരുകളും പാര്‍ട്ടി പതാകയും ചിഹ്നവുമെല്ലാം ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. തൃണമൂല്‍ സ്ഥാനാർഥിയായി അന്‍വര്‍ നല്‍കിയ നാമനിർദേശപത്രിക തള്ളിയിട്ടും പാർട്ടിയുടെ പേര്​ ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന ജന. സെക്രട്ടറിമാരായ എം.കെ. അലി, എൽദോ എബ്രഹാം, സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ലിസി എലിസബത്ത്​ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മലപ്പുറം ജില്ല കലക്ടർക്ക്​ പരാതി നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. ചിഹ്നവും പതാകയും പി.വി. അൻവർ ഉപയോഗിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസിന് അവമതിപ്പിനും വോട്ടര്‍മാരില്‍ തെറ്റിദ്ധാരണക്കും കാരണമാവും. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പതാക ഉപയോഗിച്ചുള്ള പ്രചാരണം തടയണമെന്നും അവ പിടിച്ചെടുക്കണമെന്നും കലക്ടർക്ക്​ നൽകിയ പരാതിയിൽ ആവശ്യ​പ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ കോഓഡിനേറ്റര്‍, ചീഫ് കോഓഡിനേറ്റര്‍ തസ്തികകള്‍ ഇല്ലാത്തതാണ്​. ഇല്ലാത്ത തസ്തികകള്‍ ഉപയോഗിച്ചാണ്​ അൻവർ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്​. ഉപ​തെരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റി അൻവറിനെ പിന്തുണക്കില്ലെന്നും നിലമ്പൂരിൽ അൻവറും നോട്ടയും തമ്മിലാണ്​ മത്സരമെന്നും ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button