അപ്പന്‍ഡിക്സ് ക്യാന്‍സര്‍ ; അറിയാം പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

അപ്പെൻഡിക്സ് എന്നത് വയറിലെ ടിഷ്യുവിന്റെ ഒരു ചെറിയ സഞ്ചിയാണ്. ഇത് കുടലിന്റെയും വൻകുടലിന്റെയും ഭാഗമാണ്. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യുകയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു. അപ്പൻഡിക്സ് ക്യാൻസർ എന്നത് അപ്പെൻഡിക്സ് ഉണ്ടാക്കുന്ന കോശങ്ങളിൽ നിന്ന് വളരുന്ന ഒരു തരം ക്യാൻസറാണ്.
യുവാക്കൾക്കിടയിൽ അപ്പൻഡിക്സ് ക്യാൻസർ കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപ്പൻഡിക്സ് ക്യാൻസർ വളരെക്കാലമായി അപൂർവമായ ക്യാൻസറുകളിലൊന്നായി നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.
പഴയ തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജെൻ എക്സിൽ മൂന്ന് മടങ്ങും മില്ലേനിയലുകളിൽ നാല് മടങ്ങും വർദ്ധനവ് കാണിക്കുന്നതായി അന്നൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അപ്പെൻഡിക്സ് ക്യാൻസറിന്റെ പല ലക്ഷണങ്ങളും അവ്യക്തമാണ്. അവ സാധാരണ ദഹനനാള പ്രശ്നങ്ങളായി എളുപ്പത്തിൽ തെറ്റിദ്ധരിക്കപ്പെടാം. അപ്പൻഡിക്സ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
ഒന്ന്
അടിവയറ്റിലെ വലതുഭാഗത്ത് താഴെ ഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടുക. ചില അപ്പെൻഡിക്സ് ട്യൂമറുകൾ അടിവയറ്റിലെ വലതുവശത്ത് സ്ഥിരമായോ ഇടവിട്ടുള്ളതോ ആയ വേദനയ്ക്ക് കാരണമാകും.
രണ്ട്
മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS), അല്ലെങ്കിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മറ്റൊരു ലക്ഷണം. മലവിസർജ്ജനത്തിൽ സൂക്ഷ്മമായ മാറ്റങ്ങൾക്ക് അപ്പെൻഡിക്സ് ട്യൂമറുകൾ കാരണമാകും. അപ്പെൻഡിക്സ് വൻകുടലുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചെറിയ മുഴകൾ പോലും മലവിസർജ്ജന സ്വഭാവത്തെ സ്വാധീനിക്കും.
മൂന്ന്
മ്യൂസിനസ് ട്യൂമറുകൾ മൂലമുള്ള വയറു വീർക്കലാണ് മറ്റൊരു ലക്ഷമം. അമിതമായി ഭക്ഷണം കഴിക്കുന്നത് മൂലമോ ലാക്ടോസ് അസഹിഷ്ണുത മൂലമോ വീക്കം ഉണ്ടാകാം. ചിലതരം അപ്പെൻഡിക്സ് കാൻസർ, പ്രത്യേകിച്ച് മ്യൂസിനസ് അഡിനോകാർസിനോമ, കട്ടിയുള്ള മ്യൂക്കസ് ഉത്പാദിപ്പിക്കുന്നു. ഇത് അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് വയറു വീർക്കുന്നതിനോ വയറു നിറഞ്ഞതായി തോന്നുന്നതിനോ കാരണമാകും.
നാല്
നേരിയ വിളർച്ചയും ക്ഷീണവുമാണ് മറ്റൊരു ലക്ഷണം. ട്യൂമറുകൾ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ആന്തരിക രക്തനഷ്ടം നേരിയ വിളർച്ചയിലേക്ക് നയിച്ചേക്കാം. ഇത് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇത് ക്ഷീണം, തലകറക്കം അല്ലെങ്കിൽ ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകുന്നു.
അഞ്ച്
അകാരണമായ ശരീരഭാരം കുറയൽ ആണ് മറ്റൊരു ലക്ഷണം. ഇത് പല രോഗങ്ങളുടെയും ലക്ഷണം ആണെങ്കിലും അപ്പൻഡിക്സ് ക്യാൻസറിൻറെ ലക്ഷണമായും ശരീരഭാരം നഷ്ടമാകാം.
