National

ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി, ഇനി നീണ്ടൊരു യാത്ര”, അപകടത്തിന് തൊട്ടുമുമ്പുള്ള വിദേശ പൗരന്മാരുടെ വീഡിയോ, നോവായി ജാമിയും സുഹൃത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. അപകടത്തിന് തൊട്ടുമുമ്പ് യുകെ പൗരനായ ജാമി മീക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഏവരുടെയും ഉള്ളുലയ്‌ക്കുന്നതാണ്. ​ഗുജറാത്ത് സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോഴാണ് അപ്രതീക്ഷിത അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി ഇന്ത്യ സന്ദർശിച്ചതിനെ കുറിച്ചുള്ള വിശേഷങ്ങൾ യുവാവ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വിമാനം പുറപ്പെടുന്നതിന് മുമ്പും ജാമി വീഡിയോ പങ്കുവച്ചു. ​’ഗുഡ് ബൈ ഇന്ത്യ’ എന്നായിരുന്നു ജാമിയുടെ അവസാനത്തെ പോസ്റ്റ്. ഒരു സുഹൃത്തിനോടൊപ്പമാണ് ജാമി ഇന്ത്യയിലെത്തിയത്.
“ഇന്ത്യയിലെ ഞങ്ങളുടെ അവസാന രാത്രിയാണിത്. ഇത് ശരിക്കും മനോഹരമായ അനുഭൂതിയായിരുന്നു. മനസിനെ നൊമ്പരപ്പെടുത്തുന്ന ചില കാര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഒരുമിച്ച് ചേർത്ത് ഒരു വ്ലോ​ഗ് തയാറാക്കും”. ​ഗുജറാത്തിലെ സ്വാദിഷ്ടമായ ആഹാരവിഭവത്തെ കുറിച്ചും ജാമി പോസ്റ്റിൽ കുറിക്കുന്നുണ്ട്.
വിമാനത്താവളത്തിൽ നിന്നും യുവാക്കൾ വീഡിയോ എടുക്കുന്നുണ്ട്. ലണ്ടനിലേക്ക് പോകാൻ പോവുകയാണെന്നും 10 മണിക്കൂർ നീണ്ട യാത്രയാണെന്നും പറഞ്ഞാണ് ഇരുവരും വീഡിയോ അവസാനിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button