
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ വീണ്ടും വൻ ലഹരി വേട്ട. നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ പുതുവൽ കോമനയിൽ കാശിനാഥൻ (22), 15ാം വാർഡിൽ പുതുവൽ കോമനയിൽ (മഠത്തിൽപറമ്പ്) ഹരികൃഷ്ണൻ (22), 15ാം വാർഡിൽ പുതുവൽ വീട്ടിൽ ഷംനാദ് (20)എന്നിവരെയാണ് നാലുകിലോ കഞ്ചാവുമായി അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രാത്രി 11ഓടെ പട്രോളിങ്ങിനിടെയാണ് യുവാക്കൾ പിടിയിലായത്. പൊലീസിനെ കണ്ട് കടന്നുകളഞ്ഞ പ്രതികളെ പിന്നീട് പുറക്കാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
