Kerala

വയനാട് ജി​ല്ല​യി​ൽ 1276 അ​രി​വാ​ൾ (സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ​) രോഗി​ക​ൾ

ക​ൽ​പ​റ്റ: വയനാട് ജി​ല്ല​യി​ൽ നി​ല​വി​ൽ 1276 അ​രി​വാ​ൾ (സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ) രോ​ഗി​ക​ൾ. ജ​നി​ത​ക കാ​ര​ണ​ങ്ങ​ളാ​ൽ ചു​വ​ന്ന ര​ക്ത​കോ​ശ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന അ​സാ​ധാ​ര​ണ രൂ​പ​മാ​റ്റ​ത്താ​ൽ സം​ഭ​വി​ക്കു​ന്ന രോ​ഗ​മാ​ണ് അ​രി​വാ​ൾ രോ​ഗം അ​ഥ​വാ അ​രി​വാ​ൾ കോ​ശ വി​ള​ർ​ച്ച. ജി​ല്ല​യി​ലെ ആ​കെ രോ​ഗി​ക​ളി​ൽ 703 സ്ത്രീ​ക​ളും 576 പു​രു​ഷ​ന്മാ​രു​മാ​ണ്. രോ​ഗ​കാ​ര​ണം ജ​നി​ത​ക​പ​ര​മാ​യ​തി​നാ​ൽ വി​വാ​ഹ​ത്തി​നു​മു​മ്പു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​യും രോ​ഗ​ബോ​ധ​വ​ത്ക​ര​ണ​വും അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. രോ​ഗ​ബാ​ധി​ത​ർ അ​രി​വാ​ൾ കോ​ശ​ങ്ങ​ളു​ടെ എ​ണ്ണ​വും വേ​ദ​ന​യും കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഹൈ​ഡ്രോ​ക്സി​യൂ​റി​യ, പു​തി​യ അ​രു​ണ ര​ക്താ​ണു​ക്ക​ളു​ണ്ടാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന ഫോ​ളി​ക് ആ​സി​ഡ് തു​ട​ങ്ങി ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​രു​ന്നു​ക​ൾ കൃ​ത്യ​മാ​യി ക​ഴി​ക്ക​ണം. പോ​ഷ​ക സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​രീ​തി സ്വീ​ക​രി​ക്കു​ക​യും വേ​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക, അ​മി​ത​മാ​യ ത​ണു​പ്പി​ൽ​നി​ന്നും ചൂ​ടി​ൽ​നി​ന്നും ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ക, യോ​ഗ, ന​ട​ത്തം​പോ​ലു​ള്ള ല​ഘു​വാ​യ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യു​ക, ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും ശ്ര​ദ്ധി​ക്ക​ണം. ബ​ത്തേ​രി താ​ലൂ​ക്കി​ലെ ഉ​ന്ന​തി​ക​ളി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​യി ബ​ത്തേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​ക ട്രൈ​ബ​ൽ ജ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്റ​ർ ന​ട​പ്പാ​ക്കു​ന്നു​ണ്ട്. ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക് മു​ത​ൽ അ​രി​വാ​ൾ രോ​ഗ​ത്തി​ന് സ്ക്രീ​നി​ങ്‌ ന​ട​ത്തു​ന്നു​ണ്ട്.ബു​ധ​നാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും കു​ടും​ബ​ശ്രീ മി​ഷ​ന്റെ​യും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സി​ക്കി​ൾ​സെ​ൽ അ​നീ​മി​യ ദി​ന​മാ​ച​രി​ച്ചു. ‘അ​റി​യാം അ​ക​റ്റാം അ​രി​വാ​ള്‍ കോ​ശ രോ​ഗം’ സ​ന്ദേ​ശ​വു​മാ​യി ജൂ​ണ്‍ 19 മു​ത​ല്‍ 30 വ​രെ അ​വ​ബോ​ധ കാ​മ്പ​യി​ന്‍ ന​ട​ത്തു​ന്നു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button