
കോട്ടയം: പള്ളിക്കത്തോട്ടില്‍ ലോട്ടറി വില്‍പ്പനക്കാരിയായ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ.വ്യാഴാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. പള്ളിക്കത്തോട് ഇളമ്പള്ളി പുല്ലാനിത്തകടിയില്‍ അടുകാണില്‍ സിന്ധു(45)വിനെയാണ് മകന്‍ അരവിന്ദ്(26) വെട്ടിക്കൊലപ്പെടുത്തിയത്. അരവിന്ദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വീടിനോട് ചേര്‍ന്ന് പുറത്താണ് അടുക്കള. അവിടെ ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ സിന്ധുവും അരവിന്ദും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും വെട്ടുക്കത്തി കൊണ്ട് സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് അരവിന്ദ് തന്നെയാണ് വിവരം അടുത്തവീട്ടില്‍ ചെന്ന് പറഞ്ഞത്. അയല്‍വീട്ടുകാര്‍ വിവരം പഞ്ചായത്തംഗത്തെ അറിയിക്കുകയും പിന്നീട് പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
കോട്ടയത്ത് അമ്മയെ മകന്‍ വെട്ടിക്കൊന്നു; പ്രതി ലഹരിക്കടിമപ്പെട്ട് ബിഎഡ് പഠനം ഉപേക്ഷിച്ചയാള്‍
അമിതമായ ലഹരി ഉപയോഗം മൂലം മാനസിക പ്രശ്നങ്ങളുള്ള ആളാണ് അരവിന്ദെന്ന് പൊലീസ് പറയുന്നു. 20 വര്‍ഷം മുന്‍പ് അരവിന്ദന്റെ പിതാവ് രമേഷ് മരിച്ചിരുന്നു. തുടര്‍ന്ന് സിന്ധു കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്. പഠിക്കാന്‍ മിടുക്കനായിരുന്ന ഇയാള്‍ ബിഎഡ് പഠനം ഉപേക്ഷിച്ചത് ലഹരിക്ക് അടിമപ്പെട്ടാണ്.
