EducationKeralaNationalSpot light

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 50 ശതമാനം സ്കൂൾ വിദ്യാർഥികൾക്കും അടിസ്ഥാന കാര്യം അറിയില്ലെന്ന് സർവേ

ന്യൂ​ഡ​ൽ​ഹി: സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ​കു​തി​യി​ല​ധി​കം കു​ട്ടി​ക​ൾ​ക്കും അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ൾ പോ​ലും മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​ർ​വേ വ്യ​ക്ത​മാ​ക്കു​ന്നു. ആ​റാം ക്ലാ​സി​ലെ 43 ശ​ത​മാ​നം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പ്ര​ധാ​ന ആ​ശ​യ​ങ്ങ​ൾ ഗ്ര​ഹി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​മ്പ​താം ക്ലാ​സി​ലെ 63 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭി​ന്ന​സം​ഖ്യ​ക​ൾ, പൂ​ർ​ണ​ സം​ഖ്യ​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സം​ഖ്യാ സെ​റ്റു​ക​ൾ അ​റി​യി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ നാ​ഷ​ന​ൽ അ​ച്ചീ​വ്‌​മെ​ന്റ് സ​ർ​വേ (എ​ൻ.​എ​സ്.​എ) വ്യ​ക്ത​മാ​ക്കു​ന്നു.മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ 55 ശ​ത​മാ​നം പേ​ർ​ക്ക് മാ​ത്ര​മേ 99 വ​രെ​യു​ള്ള സം​ഖ്യ​ക​ൾ ക്ര​മ​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​ൻ സാ​ധി​ക്കു​ന്നു​ള്ളൂ. ആ​റാം ക്ലാ​സി​ൽ 53 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ 10 വ​രെ​യു​ള്ള ഗു​ണ​ന​പ്പ​ട്ടി​ക​ക​ൾ അ​റി​യൂ. ആ​റാം ക്ലാ​സി​ൽ 54 ശ​ത​മാ​നം പേ​ർ​ക്കും പൂ​ർ​ണ​സം​ഖ്യ​ക​ൾ താ​ര​ത​മ്യം ചെ​യ്യാ​നോ വ​ലി​യ സം​ഖ്യ​ക​ൾ വാ​യി​ക്കാ​നോ ക​ഴി​യു​ന്നി​ല്ലെ​ന്നും ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ന​ട​ത്തി​യെ സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഭൂ​പ​ട​ങ്ങ​ൾ, ചാ​ർ​ട്ടു​ക​ൾ, പാ​ഠ​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ്യാ​ഖ്യാ​നി​ക്കാ​നും കാ​ലാ​വ​സ്ഥ, മ​ണ്ണി​ന്റെ രൂ​പ​വ​ത്ക​ര​ണം പോ​ലു​ള്ള പ്ര​കൃ​തി പ്ര​തി​ഭാ​സ​ങ്ങ​ളെ വി​ശ​ദീ​ക​രി​ക്കാ​നും ഒ​മ്പ​താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല. രാ​ജ്യ​ത്തെ 781 ജി​ല്ല​ക​ളി​ലാ​യി 74,229 സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ മൂ​ന്ന്, ആ​റ്, ഒ​മ്പ​ത് ക്ലാ​സു​ക​ളി​ലെ 21,15,022 വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ഗ്രാ​മ-​ന​ഗ​ര വി​ഭ​ജ​ന​വും ലിം​ഗ​പ​ര​മാ​യ അ​ന്ത​ര​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് പ​ഠ​നം വെ​ളി​പ്പെ​ടു​ത്തി. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ പി​ന്നാ​ക്ക​വാ​സ്ഥ സ​ർ​വേ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മി​ക​ച്ച 10 സം​സ്ഥാ​ന​ങ്ങ​ളി​ൽ, പ​ഞ്ചാ​ബ്, കേ​ര​ളം, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഒ​ഡി​ഷ, രാ​ജ​സ്ഥാ​ൻ എ​ന്നി​വ മൂ​ന്ന് ഗ്രേ​ഡു​ക​ൾ നി​ല​നി​ർ​ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button