Kerala
പ്രതിഷേധങ്ങൾക്കിടെ മിഥുന്റെ വീട്ടിൽ ആശ്വാസ വാക്കുകളുമായി മന്ത്രിമാർ; സ്കൂളിലെത്തിയപ്പോൾ കരിങ്കൊടി

കൊല്ലം: തേവലക്കരയിലെ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയും മന്ത്രി കെ.എൻ. ബാലഗോപാലും മിഥുന്റെ വീട്ടിലെത്തി. പിതാവിനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിമാർ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കുടുംബത്തിനൊപ്പം ഉണ്ടാവുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. കെ.എസ്.ഇ.ബി എൻജിനീയർമാർ എത്തി ധനസഹായം കൈമാറുമെന്നും അറിയിച്ചു. കുട്ടിക്ക് ഷോക്കേറ്റ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു. സ്കൂളിൽ എത്തിയ മന്ത്രിമാർക്കു നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ആർ.വൈ.എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മിഥുന്റെ സംസ്കാരം നാളെയാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതൽ സ്കൂളിൽ പൊതു ദർശനം ഉണ്ടാവും. വിദേശത്തുള്ള മാതാവ് സുജ നാളെ എത്തും.
