
കോട്ടയം: പാലാ രാമപുരത്ത് ജ്വല്ലറിയുമയെ കടയിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഇളംതുരുത്തിയിൽ വീട്ടിൽ തുളസിദാസ് എന്ന ഹരി (54) അറസ്റ്റിലായി. രാമപുരം ടൗണിൽ ‘കണ്ണനാട്ട്’ എന്ന സ്വർണ്ണക്കടയിൽ എത്തിയ തുളസീദാസ് കടയുടമ രാമപുരം കണ്ണനാട്ട് വീട്ടിൽ അശോകനെ കയ്യിലെ കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. അശോകനെ ചെറുപ്പുങ്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി.പ്രതി തുളസീദാസും പൊള്ളലേറ്റ അശോകനും തമ്മിൽ കുറച്ചുകാലമായി സാമ്പത്തികമായ ഇടപാടുകളിലെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാമപുരം സ്റ്റേഷനിൽ തന്നെ പരാതികളും കേസുകളും ഉണ്ട്. സംഭവത്തിനുശേഷം പ്രതി തുളസീദാസ് രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
