Kerala
സ്റ്റോപ്പിൽ നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ചുകയറി; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്. ചപ്പമല സ്വദേശി കരിമ്പനക്കൽ റഷീദിനാണ് പരിക്കേറ്റത്. ബസ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റുന്നതിനിടെ നിയന്ത്രണംവിട്ട പിക്കപ്പ് ജീപ്പ് ബസിന് പിറകിൽ ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ റഷീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
