Spot lightWorld

ഒരു മണിക്കൂറില്‍ ഭൂകമ്പ പരമ്പര; നടുക്കുന്ന 5 ഭൂകമ്പങ്ങള്‍, 300 കിമീ  ദൂരത്തിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു; വിറച്ച്‌ റഷ്യ..!!

മൊസ്കോ: റഷ്യയെ നടുക്കി ഒറ്റ മണിക്കൂറില്‍ അഞ്ച് ഭൂചലനങ്ങള്‍. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്.റഷ്യയുടെ കിഴക്കൻ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങളെ തുടർന്ന് സുനാമി മുന്നറിയിപ്പടക്കം പുറപ്പെടുവിച്ചു. 10 കിലോമീറ്റർ ആഴത്തില്‍, കംചാട്കയുടെ കിഴക്കൻ തീരത്താണ് ഭൂകമ്പങ്ങള്‍ ഉണ്ടായത്. ഭൂകമ്പത്തെ തുടർന്ന് റഷ്യൻ അടിയന്തര സേവന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 300 കിലോമീറ്റർ വരെ ദൂരത്തില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാനുള്ള സാധ്യത ഉയർന്നതായി മുന്നറിയിപ്പ് നല്‍കി.7.4, 6.6, 5.0 എന്നീ തീവ്രതകളിലാണ് ഭൂകമ്പ മുണ്ടായതെന്നാണ് യു എസ് ജിയോളജിക്കല്‍ സർവേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കല്‍ സെന്റർ ആദ്യം 6.7 എന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് 7.4 ആയി പുതുക്കി..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button