
കൊച്ചി: ആലുവയിൽ ലോഡ്ജ് മുറിയിൽ യുവതിയെ സുഹൃത്ത് കഴുത്തിൽ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം യുവാവ് സുഹൃത്തുക്കളെ വിഡിയോ കോൾ വിളിച്ച് മൃതദേഹം കാണിച്ചു കൊടുക്കുകയായിരുന്നു. ഈ സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ സുഹൃത്തായ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആലുവയിൽ തോട്ടുംങ്കൽ എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ഇരുവരും ഇടക്ക് ഇവിടെ വന്ന് താമസിക്കാറുണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പറയുന്നു. ഇന്നലെ മുറിയിൽ വെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കളെ വിഡിയോ കോൾ വിളിച്ച് കാര്യം അറിയിച്ചു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു.
