National

കർണ്ണാടകയിൽ പേ​വി​ഷ ബാ​ധ​യേ​റ്റ് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന

ബം​ഗ​ളൂ​രു: ആ​റു മാ​സ​ത്തി​നി​ട​യി​ല്‍ ക​ര്‍ണാ​ട​ക​യി​ല്‍ പേ​വി​ഷ ബാ​ധ മൂ​ലം 19 മ​ര​ണ​ങ്ങ​ളും പ​ട്ടി​യു​ടെ ക​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 2.3 ല​ക്ഷ​ത്തോ​ളം കേ​സു​ക​ളും റി​പ്പോ​ര്‍ട്ട് ചെ​യ്തു. മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് കേ​സു​ക​ളി​ല്‍ വ​ന്‍ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. നാ​യു​ടെ ക​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2024 ല്‍ ​സം​സ്ഥാ​ന​ത്താ​കെ 3.6 ല​ക്ഷം കേ​സു​ക​ളും 42 പേ​വി​ഷ ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​വു​മാ​ണ് റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്.സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ക​ര്‍ണാ​ട​ക​യി​ല്‍ ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്ന് മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ നാ​യ് ക​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2,31,091 കേ​സു​ക​ളും 19 പേ​വി​ഷ ബാ​ധ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍ട്ട് ചെ​യ്തു. മു​ന്‍ വ​ര്‍ഷം ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഇ​ത് യ​ഥാ​ക്ര​മം 1,69,672 ഉം 18 ​ഉം കേ​സു​ക​ളാ​യി​രു​ന്നു. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 36.20 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്ത് 2022 നു ​ശേ​ഷം ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ൾ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് ഈ ​വ​ർ​ഷ​മാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ജ​യ​പു​ര​യാ​ണ് കേ​സു​ക​ളി​ൽ മു​ന്നി​ൽ; 15,527. ബി.​ബി.​എം.​പി പ​രി​ധി​യി​ൽ 13,831 ഉം ​ഹ​സ​ന്‍ 13,388 ഉം ​ദ​ക്ഷി​ണ ക​ന്ന​ട 12,524 ഉം ​ബാ​ഗ​ല്‍കോ​ട്ട് 12,392 ഉം ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കൂ​ടാ​തെ, ബാ​ഗ​ല്‍ കോ​ട്ട് റൂ​റ​ല്‍ 4,408, ബം​ഗ​ളൂ​രു അ​ര്‍ബ​ണ്‍ 8,878 കേ​സു​ക​ളും റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഏ​റ്റ​വും കു​റ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് യാ​ദ്ഗി​ർ -1132, ചാ​മ​രാ​ജ് ന​ഗ​ര്‍- 1810, കു​ട​ക്- 2523 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. ഈ ​വ​ര്‍ഷം ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത 19 പേ​വി​ഷ ബാ​ധ മ​ര​ണ​ങ്ങ​ളി​ൽ ഏ​റ്റ​വു​മ​ധി​കം മ​ര​ണം റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് ബം​ഗ​ളൂ​രു അ​ര്‍ബ​നി​ലാ​ണ് ഒ​മ്പ​ത് മ​ര​ണം. ബെ​ള​ഗാ​വി​യി​ൽ അ​ഞ്ചും ബാ​ഗ​ല്‍കോ​ട്ട്, ബെ​ള്ളാ​രി, ചി​ക്ക​ബെ​ല്ലാ​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തു. അ​ടു​ത്തി​ടെ, ഹു​ബ്ബ​ള്ളി​യി​ല്‍ മൂ​ന്നു വ​യ​സ്സാ​യ പെ​ണ്‍കു​ട്ടി​യെ ര​ണ്ടു തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വൈ​റ​ലാ​യി​രു​ന്നു. കൃ​ത്യ​മാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു എ​ന്ന​തി​നാ​ലാ​ണ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തെ​ന്നും മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ മി​ക്ക കേ​സു​ക​ളും റി​പ്പോ​ര്‍ട്ട് ചെ​യ്തി​രു​ന്നി​ല്ലെ​ന്നും നി​ല​വി​ല്‍ സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​ണെ​ന്നും ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ഷ് ഗു​പ്ത പ​റ​ഞ്ഞു. പേ​വി​ഷ ബാ​ധ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന് ഡോ​ക്ട​ര്‍മാ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കു​ക, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ക, തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കാ​ൻ ന​ഗ​ര ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഗ്രാ​മീ​ണ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ചെ​റി​യ ക​ടി​യോ, പോ​റ​ലോ പോ​ലും അ​ണു​ബാ​ധ​യേ​ല്‍ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്ന​തി​നാ​ല്‍ ക​ടി​യേ​റ്റ ഉ​ട​ന്‍ കൃ​ത്യ​മാ​യ വൈ​ദ്യ സ​ഹാ​യം ന​ല്‍കു​ക​യും അ​ണു​ബാ​ധ ത​ട​യു​ക​യു​മാ​ണ് വേ​ണ്ട​ത്.2020 ലെ ​ക​ർ​ണാ​ട​ക പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ നി​യ​മ​പ്ര​കാ​രം മ​നു​ഷ്യ​രി​ലെ റാ​ബീ​സ് രോ​ഗം ഒ​രു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കേ​ണ്ട രോ​ഗ​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ തു​ട​ങ്ങി​യ​തു​മു​ത​ല്‍ സം​സ്ഥാ​ന​ത്ത് സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന റാ​ബീ​സ് കേ​സു​ക​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്ന് നി​ര്‍ബ​ന്ധ​മാ​ക്കി​യി​രു​ന്നു. നാ​യ്ക്ക​ളു​ടെ ക​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ര​ണം സം​ഭ​വി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന പ്രാ​ദേ​ശി​ക ക​മീ​ഷ​ണ​ര്‍മാ​ര്‍ക്ക് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ കാ​ര്യ​വും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. മ​ര​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം, രോ​ഗി​ക്ക് ത​ക്ക​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ട്ടു​ണ്ടോ, പ​രി​ച​ര​ണ​ത്തി​ല്‍ അ​പാ​ക​ത​യു​ണ്ടാ​യി​രു​ന്നോ, ക​ടി​ച്ച നാ​യെ തി​രി​ച്ച​റി​ഞ്ഞോ എ​ന്നീ കാ​ര്യ​ങ്ങ​ള്‍ ഓ​ഡി​റ്റ് മു​ഖേ​ന അ​റി​യാ​ന്‍ സാ​ധി​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button