
കോഴിക്കോട്: വി. എസ് അച്യുതാനന്ദനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അഭിഭാഷകനുമായ പി.പി സന്ദീപ് നല്‍കിയ പരാതിയിലാണ് താമരശ്ശേരി പൊലീസിന്റെ നടപടി. ആബിദ് അടിവാരത്തിന്റെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നില്‍ ഇന്നലെ പ്രതിഷേധവുമായി എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു. മലേഷ്യയില്‍ വെച്ചാണ് ആബിദ് എഫ്ബി യില്‍ പോസ്റ്റിട്ടത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. വി. എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു എഫ്ബി പോസ്റ്റ്.
