
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മര്യാദലംഘനം നടത്തിയ യുവാവിന് പോക്സോ പ്രകാരം മൂന്ന് വർഷത്തെ കഠിന തടവും 45000 രൂപ പിഴയും.മലപ്പുറം തിരൂർ പടിഞ്ഞാറേക്കര ഭാഗത്ത് ചെറിയച്ചാം വീട്ടിൽ മുഹമ്മദ് ഇസ്മയിലി (28) നെയാണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. 2024 ലാണ് കേസിനാസ്പദമായ സംഭവം.പോക്സോ വകുപ്പ് പ്രകാരം മൂന്ന് വർഷത്തെ കഠിന തടവിനും 45000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒൻപത് മാസത്തെ അധിക തടവും അനുഭവിക്കണം. 2024 ൽ നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ജയകൃഷ്ണൻ നായർ ആണ് അന്വേഷണം നടത്തിയത്.
