Kerala
കനത്ത മഴ; മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു

ഇടുക്കി: ഉടുമ്പൻ ചോലയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. തമിഴ്നാട് തേനി ഉത്തമളയം തേവാരം സ്വദേശിനി ലീലാവതിയാണ് (55) മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. തോട്ടത്തിൽ പണിയെടുക്കുന്നതിനിടയിലാണ് അപകടം നടന്നത്. ഇടുക്കി ഉടുമ്പൻ ചോലയിലാണ് അപകടം.മേഖലയിൽ ശക്തമായ മഴയും കാറ്റും രണ്ടുദിവസമായി അനുഭവപ്പെടുന്നുണ്ട്. ഇടുക്കിയിൽ കുമളിയിലും ഉടുമ്പൻചോലയിലുമായി രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് മരം വീണ് മരിച്ചത്.
