Kerala
മൂന്നാറിൽ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; അന്തോണിയാർ സ്വദേശിക്ക് ദാരുണാന്ത്യം

തൊടുപുഴ: മൂന്നാർ ഗവ. കോളജിനു സമീപം ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. അന്തോണിയാർ സ്വദേശി ഗണേശനാണ് മരിച്ചത്. കുത്തിയൊലിച്ച മണ്ണിനൊപ്പം ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. നേരത്തെ മഴക്കാലത്ത് മണ്ണിടിഞ്ഞതിനു സമീപത്താണ് അപകടം നടന്നത്. പിന്നാലെ നാട്ടുകാരെത്തി ലോറിയിൽനിന്ന് ഗണേശനെയും മറ്റൊരാളെയും പുറത്തെടുത്തു. ആശുപത്രിയിൽ എത്തുംമുമ്പ് ഗണേശന് ജീവൻ നഷ്ടമായി. ഒപ്പമുണ്ടായിരുന്ന ആൾ രക്ഷപെട്ടെന്നാണ് വിവരം.
