KeralaSpot light

വരുമാന മാർഗം നിലച്ചു, ഉപജീവനവും വഴിമുട്ടി’; ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ നിന്ന് കരകയറാനാകാതെ വ്യാപാരികൾ

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾക്കും പറയാനുള്ളത് ലക്ഷങ്ങളുടെ നഷ്ടത്തിന്റെ കണക്കാണ്. സമ്പാദിച്ചു കൂട്ടിയ നാണയത്തുട്ടുകൾ കൊണ്ട് തുടങ്ങിയ സംരംഭം ഉരുൾ എടുത്തതോടെ വരുമാന മാർഗ്ഗവും നിലച്ചു. വർഷം ഒന്ന് തികയുമ്പോഴും വ്യാപാരികൾക്ക് യാതൊരു നഷ്ടപരിഹാരവും സർക്കാറുകൾ നൽകിയിട്ടില്ല. ചെറുതും വലുതുമായ നൂറോളം സ്ഥാപനങ്ങളാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും ഉണ്ടായിരുന്നത്. വായ്പയെടുത്തും അല്ലാതെയും ലക്ഷങ്ങൾ മുടക്കിയാണ് ഓരോ വ്യാപാരസ്ഥാപനങ്ങളും തുടങ്ങിയത്. എന്നാൽ ജൂലൈ 30ന്റെ രാവിൽ ഉരുൾ സർവ്വനാശം വിതച്ചു കടന്നു പോയപ്പോൾ കുറെ മനുഷ്യരോടൊപ്പം മുണ്ടക്കൈയിലെയുംും ചൂരൽ മലയിലെയും വ്യാപാര സ്ഥാപനങ്ങളും നാമാവശേഷമായി. പൊട്ടിപ്പൊളിഞ്ഞ കടകൾക്കുള്ളിൽ ഉപയോഗിക്കാൻ പോലും കഴിയാതെ ലക്ഷക്കണക്കിന് വസ്തുക്കൾ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, സന്നദ്ധ സംഘടനകളുടെയും സഹായം മാത്രമാണ് കുറച്ചെങ്കിലും വ്യാപാരികൾക്ക് കൈത്താങ്ങായത്. എന്നാൽ പുതിയ ജീവിതം പടുത്തുയർത്താൻ ഇതൊന്നും മതിയാകുമായിരുന്നില്ല. സർക്കാരിന്റെ പുനരധിവാസ പാക്കേജിൽ വ്യാപാരികളെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം ശക്തമാണ്. വർഷം തികയുമ്പോഴും ഒരു രൂപ പോലും വ്യാപാരികൾക്ക് നഷ്ടപരിഹാരോ നൽകിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button