Kerala
ക്ഷീരകർഷകന് ഷോക്കേറ്റ് ദാരുണാന്ത്യം; പശുവും ചത്തു, കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ

കാസർകോട്: ക്ഷീരകർഷകൻ ഷോക്കേറ്റ് മരിച്ചു. പശുവിനെ മേയ്ക്കാൻപോയ കോളിയടുക്കം വയലാംകുഴി പച്ചിലങ്കരയിലെ കുഞ്ഞുണ്ടൻ നായരാണ് (75) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീടിനടുത്തുള്ള വയലിലേക്ക് പശുവിനെ മേയ്ക്കാൻ പോയിട്ട് ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൻ രാജൻ അന്വേഷിച്ച് ചെന്നപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. രാജൻ ലൈന്മാനെ വിവരമറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദ്ദിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അടുത്തുതന്നെ പശുവും ഷോക്കേറ്റ് ചത്തിരുന്നു. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഭാര്യ: സാവിത്രി. മറ്റ് മക്കൾ: ശാന്ത, ശ്യാമള, രാജേശ്വരി.
