National
കന്യാസ്ത്രികൾക്ക് നേരെ നടന്ന അതിക്രമവും അറസ്റ്റും ജനാതിപത്യ വ്യവസ്ഥിതിയോട് ഉള്ള വെല്ലുവിളി: ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത

ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത
സുൽത്താൻ ബത്തേരി ഭദ്രാസനം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ആൾ കൂട്ട വിചാരണക്ക് വിട്ടു കൊടുക്കുകയും ജയിലിൽ അടക്കുകയും ചെയ്ത നടപടി തികച്ചും പ്രതിക്ഷതാർഹമാണ് . ഇന്ത്യയുടെ മത നിരപേക്ഷ മുഖത്തിന് ഏറ്റ അടിയാണ് ഇത്തരം സംഭവങ്ങൾ . പൂർണ്ണ സമർപ്പിതരായി വിദ്യാഭ്യാസ , ആതുര ശുശ്രഷ രംഗത്തും , അശരണരും ആലംബഹീരും, പാർശ്വവരിൽക്കരിക്ക പെട്ടവരുമായ ആളുകളെ എല്ലാം സമൂഹത്തിന്റെ പൊതു ധാരയിലേക്ക് കൈ പിടിച്ച് ഉയർത്തുകയും , അക്ഷരങ്ങളുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ച് ഉയർത്തി നല്ല ഭാവി സ്വപ്നം കാണാൻ സഹയിക്കുകയും ചെയ്യുന്ന കന്യാസ്‌തികളെ ഇത്തരത്തിൽ കള്ള പ്രചാരണത്തിന്റെ ഭാഗമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് നീതികരിക്കുവാൻ ആവില്ല. ഭാരത സംസ്‌കാരത്തിനും , മത നിരപേക്ഷതക്കും തുരങ്കം വെക്കുന്ന ഇത്തരം സാമൂഹിക വിരുദ്ധർക്ക് എതിരെ നടപടി എടുക്കുകയും മേലിൽ ഇത്തരം നീചപ്രവൃത്തികൾ ആവർത്തിക്കാതെ ഇരിക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിക്കുകയും വേണം . ഇന്ത്യയിലെ സാമൂഹിക സാംസ്ക്കാരിക മുന്നേറ്റത്തിന് ക്രൈസ്തവ സഭകൾ നൽകിയ സംഭാവനകൾ ആർക്കും വിസ്മരിക്കുവാൻ ആവില്ല. മതപരിവർത്തനം എപ്പിസ്‌കോപ്പൽ സഭകളുടെ വിഷയം അല്ല. മനഃപരിവർത്തനമാണ് സഭകൾ ആഗ്രഹിക്കുന്നത് . അക്രമവും , നീതി രാഹിത്യവും അഴിമതിയും മദ്യവും മയക്കുമരുന്നും എല്ലാം പൊതുസമൂഹത്തെ ഗ്രസിക്കുമ്പോൾ അതിന് നേരെ വിരൽ ചൂണ്ടുന്നവരെ ഇത്തരം കള്ളാ പ്രചാരണത്തിലൂടെ ഇല്ലാതാക്കാം എന്നതാണ് ചിലരുടെ ലക്ഷ്യം എങ്കിൽ അതിന് വലിയ വില നൽകേണ്ടി വരും . ക്രൈസ്തവ സഭകൾക്കും , ശുശ്രൂഷകർക്കും നേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളെയും ശക്തമായി അപലപിക്കുകയും, പ്രതിക്ഷേധിക്കുകയും ചെയ്യുന്നു .
