Kerala
പാലായിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണു മാറ്റുന്നതിനിടെമരം കടപുഴകി വീണു; ഒഴിവായത് വൻ ദുരന്തം

കോട്ടയം: പാലായിൽ റിവർ വ്യൂ റോഡിലെ ആർ.വി പാർക്കിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തലനാരിഴക്ക് രക്ഷപ്പെട്ടു. മരത്തിനു താഴെ നിർത്തിയിട്ട കാർ യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന് നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.40നാണ് സംഭവം. ജെ.സി.ബി ഡ്രൈവർ അശ്രദ്ധമായി മണ്ണ് മാറ്റിയതാണ് അപകട കാരണം എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരം വീണതിനെ തുടർന്ന് ഗതാഗതവും തടസ്സപ്പെട്ടു. പാലാ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.
