KeralaSpot light

ഫോണെടുത്തില്ല, മുറിതുറന്നപ്പോൾ നവാസ് വീണു കിടക്കുന്നു’; ആരോഗ്യം ശ്രദ്ധിക്കുന്നയാളായിരുന്നെന്ന് കൂട്ടുകാർ……

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസിന്റെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളം. ചൊറ്റാനിക്കരയില്‍ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ്

ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഹൃദയാഘാതമാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും….
മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് ആശുപത്രികളിലെത്തിയത്……

ലൊക്കേഷനില്‍ പതിവുപോലെത്തന്നെ കളിചിരിതമാശകളൊക്കെയായി നവാസ് സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇന്നലെ രാവിലെ തൊട്ട് വൈകീട്ട് അഞ്ചര വരെ ലൊക്കേഷനിലുണ്ടായിരുന്നു. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചുമൊക്കെയാണ് മടങ്ങിയതെന്ന് പ്രകമ്പനം അണിയറപ്രവര്‍ത്തകര്‍ ഓർക്കുന്നു……

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകീട്ട് ആറുമണിയോടെ ഹോട്ടലിലെത്തിയെന്നാണ് .
ജീവനക്കാര്‍ പറയുന്നത്. എട്ട് മണിക്ക് തിരിച്ചുമടങ്ങുമെന്ന് നവാസ് ജീവനക്കാരെ അറിയിച്ചിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തുവരുന്നത് കണ്ടില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മറ്റു സഹപ്രവര്‍ത്തകരെല്ലാം ചെക്കൗട്ട് ചെയ്ത് പോവുകയും ചെയ്തു…….

ഇതോടെ റൂമിനടുത്തെത്തി ബെല്ലടിച്ചുനോക്കിയെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. അകത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. വാതില്‍ അകത്തുനിന്ന് ലോക്ക്
ചെയ്തിട്ടുണ്ടായിരുന്നില്ല. സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ മുറി തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടു….
സോപ്പും തോര്‍ത്തും വസ്ത്രവുമടക്കം കട്ടിലിലുണ്ടായിരുന്നു. ഉടന്‍തന്നെ അടുത്ത കേന്ദ്രങ്ങളിലായുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും കൂട്ടി ആശുപത്രിയിലെത്തിച്ചു….

ഹോട്ടലില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ ശരീരത്തിന് അനക്കമുണ്ടായിരുന്നെന്നാണ് ഹോട്ടലുടമ പറയുന്നത്. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോള്‍ത്തന്നെ…മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു…….

ചോറ്റാനിക്കരയില്‍ ഒരു വനഭാഗത്തുവെച്ചായിരുന്നു പ്രകമ്പനത്തിന്റെ ഷൂട്ടിങ്. കൂട്ടുകാരോട് അടുത്ത നാലാംതീയതി കാണാമെന്നു പറഞ്ഞ് മടങ്ങിയതായിരുന്നു.

ആരോഗ്യം വളരെയധികം ശ്രദ്ധിക്കുന്നയാളായിരുന്നു നവാസെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്താണ് സംഭവിച്ചതെന്നറിയില്ല. പെട്ടെന്നുള്ള വിയോഗം എല്ലാവരെയും
തളര്‍ത്തിയിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു. വളരെ കഠിനാധ്വാനം ചെയ്ത് വലിയ കലാകാരനായ വ്യക്തിയായിരുന്നു നവാസെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു…

ആലുവയിലായിരുന്നു നവാസിന്റെ താമസം…….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button