Kerala
സമൂഹത്തിന് ആകെ നന്മകൾ പകർന്ന പ്രൊ. സാനു മാഷ് ‘കേരളസമൂഹത്തിന് നികത്താനാകാത്ത നഷ്ടം, അനുസ്മരിച്ച് ഫാ: കോശി ജോർജ് വരിഞ്ഞവിള

സമൂഹത്തിന് ആകെ നന്മകൾ പകർന്ന അദ്ദേഹം സാമൂഹ്യ മുന്നേറ്റത്തിന് മഹത്തായ സംഭാവനകൾ നൽകി.
പ്രായം ഏറെയായിട്ടും അദ്ദേഹത്തിൻ്റെ തെളിമയാർന്ന ചിന്തകളും പ്രഭാഷണങ്ങളും ആവേശം തന്നെയായിരുന്നു.
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും ശബ്ദമായി മാറാൻ കഴിഞ്ഞ അപൂർവം പ്രതിഭകളിൽ ഒരാളായിരുന്നു മാഷ്. തന്റെ എഴുത്തുകാലമത്രയും, ഗൗരവപൂർണമായ പുസ്തകങ്ങൾ രചിച്ചുകൊണ്ട് സാഹിത്യ ലോകത്ത് അദ്ദേഹത്തിൻ്റെ സ്ഥാനം അടയാളപ്പെടുത്തപ്പെട്ടു.
മാഷിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു…
ആദരാഞ്ജലികൾ
ഫാദർ കോശി ജോർജ് വരിഞ്ഞവിള
