National

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം; പാക് ദേശീയ അസംബ്ലിയില്‍ നഷ്ടക്കണക്ക് നിരത്തി പ്രതിരോധമന്ത്രാലയം

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ വ്യോമപാതയടച്ച് ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച പാകിസ്ഥാന് നഷ്ടമായത് കോടികള്‍. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 20 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 400 കോടിയിലേറെ പാകിസ്ഥാന്‍ രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്.

രണ്ടുമാസത്തെ വ്യോമപാത അടച്ചിടല്‍ പാകിസ്താന് വരുത്തിവച്ചിരിക്കുന്നത് 4.10 ബില്യണ്‍ അഥവാ 14.3 മില്യണിന്റെ നഷ്ടമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോടി രൂപയുടെ നഷ്ടമാണെന്നാണ് വിവരം. ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാക് വ്യോമാതിര്‍ത്തി അടച്ചത്. അതിര്‍ത്തി കടന്നുള്ള വ്യോമയാനത്തെ തടസ്സപ്പെടുത്തിയ താല്‍ക്കാലിക വ്യോമാതിര്‍ത്തി നിരോധനം പ്രതിദിനം 100 മുതല്‍ 150 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായി. ഇത് മൊത്തത്തിലുള്ള വ്യോമഗതാഗതത്തില്‍ 20% കുറവിനും ഓവര്‍ഫ്‌ലൈറ്റ് ചാര്‍ജുകളില്‍ നിന്നുള്ള വരുമാനത്തില്‍ കുത്തനെ ഇടിവിനും കാരണമായി. ഇത് പിഎഎയുടെ അതായത് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന വരുമാന സ്രോതസ്സാണെന്നിരിക്കെ വലിയ നഷ്ടമാണ് പാക് സാമ്പത്തികരംഗത്ത് ഉണ്ടാക്കിയത്.
ദിവസേന 100 മുതല്‍ 150 ഇന്ത്യന്‍ വിമാനങ്ങളുടെ സര്‍വീസാണ് തടസപ്പെടുകയും് മൊത്തം വ്യോമഗതാഗതത്തില്‍ 20% ഇടിവുണ്ടാക്കുകയും അത് ഓവര്‍ ഫ്ലൈയിംഗ് ഫീസില്‍നിന്നുള്ള വരുമാനം കുറയ്ക്കുകയും ചെയ്തതോടെ 2025 ഏപ്രില്‍ 24-നും ജൂണ്‍ 20-നും ഇടയില്‍ ഇന്ത്യയ്ക്കുള്ള വ്യോമാതിര്‍ത്തി അടയ്ക്കല്‍ പാകിസ്ഥാന് സ്വയം കുഴിച്ച കുഴിയായി. ഇത് പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 400 കോടി പാകിസ്താന്‍ രൂപ ആണ് നഷ്ടമുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ കണക്കിലേക്ക് വരുമ്പോള്‍ നഷ്ടം 125 കോടി മാത്രമാണ്.

ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയുള്ള വരുമാനനഷ്ടം ഓവര്‍ ഫ്ലൈയിംഗ് ചാര്‍ജുകളുമായി ബന്ധപ്പെട്ടതാണെന്നും, ഇത് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത തുകയേക്കാള്‍ കുറവാണെന്നും ഫെഡറല്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ദേശീയ അസംബ്ലിയില്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ നയതന്ത്രപരമായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ, ഏപ്രില്‍ 23-ന് ഇന്ത്യ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും വിഷയം ന്യായീകരിച്ച് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി നീട്ടിയതായം പാകിസ്ഥാന്‍ അറിയിച്ചു. 2025 ഓഗസ്റ്റ് 24 തിയതി വരെ പാക് വ്യോമാതിര്‍ത്തി അടച്ചിടുന്നത് നീട്ടിയതായി പാകിസ്ഥാന്‍ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം, പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ആഭ്യന്തര വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇന്ത്യയും ഓഗസ്റ്റ് 23 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധര്‍ മൊഹോള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button