Kerala
റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ്സ് ഇടിച്ചു വീഴ്ത്തി

കോട്ടയം: റോഡരികിൽ പാർക്ക് ചെയ്ത ബൈക്കിൽ ഇരുന്ന യാത്രക്കാരെ സ്വകാര്യ ബസ്സ് ഇടിച്ചു വീഴ്ത്തി. കോട്ടയം ചങ്ങനാശ്ശേരി തെങ്ങണയിലാണ് സംഭവം.
റോഡരികിൽ ബൈക്ക് നിർത്തി ആ ബൈക്കിൽ ഇരുന്നു കൊണ്ട് സംസാരിച്ചിരുന്ന യാത്രക്കാരെയാണ് സ്വകാര്യ ബസ്സ് ഇടിച്ചു വീഴ്ത്തിയത്. മാമൂട് സ്വദേശി മാത്യു (55) ചിങ്ങവനം സ്വദേശി ചിക്കു എന്നിവർക്ക് പരിക്കേറ്റു. മാത്യുവിന്റെ വാരിയെല്ല് പൊട്ടി. ചിക്കുവിന്റെ കാലിൽ തുന്നൽകെട്ടുണ്ട്.അശ്രദ്ധമായി അമിത വേഗതയിലാണ് ബസ്സ് എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തിന്റെ CCTV ദൃശ്യങ്ങൾ പുറത്തുവന്നു. തൃക്കൊടിത്താനം പൊലീസ് കേസെടുത്തു.
