National
ഏകീകൃത പെൻഷൻ പദ്ധതിയില്‍ ചേർന്നവർക്ക് നികുതിയിളവ്

ന്യൂഡല്‍ഹി: ഏകീകൃത പെൻഷൻ പദ്ധതിയില്‍ അംഗങ്ങളായവർക്ക് നികുതിയിളവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയുള്ള ടാക്സേഷൻ നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ആദായനികുതി പരിശോധനക്കേസുകളിലെ ബ്ലോക്ക് അസസ്മെന്റ് സ്കീമുകളില്‍ ചില മാറ്റങ്ങളും സൗദി അറേബ്യയില്‍നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് നേരിട്ടുള്ള നികുതിയാനുകൂല്യങ്ങളും ഭേദഗതിബില്‍ നിർദേശിക്കുന്നു.
